---
title: "കേളകത്ത് ഡിജിറ്റൽ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു"
english_title: "Digital Classroom Inaugurated at Kelakam School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375646/kelakam-digital-classroom-inauguration-geevarghese-ramban`"
published_at: "2026-07-31T09:01:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c1726720f0_1000203910.jpg"
keywords: ["Kelakam", "Digital Classroom", "School", "Geewarghese Ramban", "Jose Cheruparambil"]
---

# കേളകത്ത് ഡിജിറ്റൽ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കേളകം:** വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടന്നു. പൗരസ്ത്യ സുവിശേഷ സമാജം കോർപ്പറേറ്റ് മാനേജർ വന്ദ്യ ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം:** വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടന്നു. പൗരസ്ത്യ സുവിശേഷ സമാജം കോർപ്പറേറ്റ് മാനേജർ വന്ദ്യ ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോസ്കോ കെയർ എന്ന ബിസിനസ് സ്ഥാപനത്തിന്റെ ഉടമയും കേളകം സ്വദേശിയുമായ ജോസ് ചെറുപറമ്പിൽ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, മദേഴ്സ് ഫോറം പ്രസിഡണ്ട് ബിനിത രമേശൻ, സ്റ്റാഫ് സെക്രട്ടറി സീന ഇ.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മാസ്റ്റർ മാത്യു എം.വി സ്വാഗതവും ഐടി കോഡിനേറ്റർ അനൂപ്കുമാർ പി.വി നന്ദിയും പറഞ്ഞു. തുടർന്ന് ഇന്ററാക്ടീവ് ബോർഡിന്റെ സഹായത്തോടെ ഡിജിറ്റൽ സാധ്യതകളെക്കുറിച്ച് ഫാ. സജി എം. മാത്യൂസ് കുട്ടികൾക്ക് ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375646/kelakam-digital-classroom-inauguration-geevarghese-ramban`)